തിരുവനന്തപുരം : അനന്തപുരിയുടെ ക്രിസ്തുമസ് കാഴ്ചകള്‍ വര്‍ണ്ണാഭമാക്കാന്‍ സി.എസ്.ഐ. സൗത്ത് കേരള മഹായിടവകയുടെയും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെയും ക്രൈസ്തവേതര ആത്മീയ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. പാളയം എല്‍.എം.എസ് കോമ്പൗണ്ടിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ട്രിവാന്‍ഡ്രം ഫെസ്റ്റ് നമ്മുടെ നാടിന്റെ സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷമാകണം. സമസ്ത ജനവിഭാഗങ്ങള്‍ക്കും ആഘോഷിക്കാന്‍ കഴിയുന്ന തരത്തില്‍ അതിരുകളില്ലാത്ത ആനന്ദത്തിന്റെയും കാഴ്ചകളുടെയും നാടാണ് […]
