കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും ജിസ്സും (GIZ) സംയുക്തമായി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാർക്കും 1,000 കണ്ടക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്.ഇന്ത്യയിൽ ഇന്ന് പ്രവർത്തന ലാഭത്തിൽ മുന്നേറുന്ന ഏക പൊതുഗതാഗത കോർപ്പറേഷൻ കെഎസ്ആർടിസിയാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കോർപ്പറേഷന്റെ ശരാശരി പ്രതിദിന […]
