സംസ്ഥാന റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അര്‍ജുന്‍ പാണ്ഡ്യന്‍ മികച്ച കളക്ടര്‍ തിരുവനന്തപുരം മികച്ച കളക്ടറേറ്റ് സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ റവന്യു മന്ത്രി കെ. രാജന്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും, മികച്ച സബ് കളക്ടറായി ഒ.വി ആല്‍ഫ്രഡ് (തിരുവനന്തപുരം), മികച്ച റവന്യു ഡിവിഷണല്‍ ഓഫീസറായി ജി. സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. മികച്ച ഡെപ്യൂട്ടി […]
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജൻ്റെ മൊഴി.
തൃശൂർ : പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ മന്ത്രി കെ രാജൻ്റെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ പല തവണ വിളിച്ചിട്ടും കിട്ടിയില്ല . ഔദ്യോഗിക നമ്പറിലും പേഴ്‌സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൊലീസിൻ്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് […]
