വൃത്തിയുള്ള ശുചിമുറി വിവരങ്ങള്‍ : ക്ലൂ നല്‍കും; ആപ്പുമായി ശുചിത്വ മിഷന്‍യാത്രകള്‍ക്കിടയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ ആപ്പുമായി ശുചിത്വ മിഷന്‍. തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി ക്ലൂ ആപ്പാ കാണിച്ചു തരും. സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ […]
കോന്നി പാറമട അപകടം രക്ഷാദൗത്യം താൽകാലികമായി നിർത്തി വച്ചു
കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി. അപകടം നടന്ന സ്ഥലത്ത് നിരവധി തവണ പാറയിടിഞ്ഞു വീണത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് വലിയ ക്രെയിൻ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായില്ല. ആലപ്പുഴയിൽ നിന്ന് മറ്റൊരു ക്രെയിനും കരുനാഗപ്പള്ളിയിൽ നിന്ന് റോപ്പും എത്തിച്ച ശേഷം രക്ഷാപ്രവർത്തനം ആരംഭിക്കും. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പാറ ഇടിഞ്ഞു ഇന്നലെ രണ്ടുപേർ അപകടത്തിൽപെട്ടിരുന്നു. രക്ഷാദൗത്യം താൽകാലികമായി നിർത്തി കോന്നി പയ്യനാമൺ താഴം വില്ലേജിലെ […]
