‘ തിരുവനന്തപുരം : കേരളത്തിൽ സുസ്ഥിരമായ ഫുട്ബോൾ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 2023 ഏപ്രിൽ 5ന് ആരംഭിച്ച സൂപ്പർ ലീഗ് കേരള (Super League Kerala) വിജയകരമായി രണ്ട് സീസണുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം സംസ്ഥാനത്തുടനീളം കാൽപ്പന്തിനോടുള്ള സ്നേഹവും അഭിനിവേശവും വളർത്താൻ സൂപ്പർ ലീഗ് കേരളയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ രണ്ടുവർഷത്തിനിടെ സൂപ്പർലീഗ് കേരളയും പങ്കാളികളായ ടീമുകളും സംയുക്തമായി ഏകദേശം 150 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിൻ്റെ കായികമേഖലയിൽ […]
