ആരോഗ്യ സംരക്ഷണത്തിനായി നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യം നന്നായി വെള്ളം കുടിക്കുക എന്നുള്ളതാണ്. പക്ഷെ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കാറില്ല. വളരെ വേഗത്തില്‍ വെള്ളം കുടിക്കുന്നതും ഭക്ഷണത്തിന് ഇടയില്‍ വെള്ളം കുടിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നിങ്ങള്‍ക്കറിയാമോ..അതേ വെള്ളം കുടിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. വെള്ളം കുടിക്കുന്നതിലെ തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ കൂടുതല്‍ ഊര്‍ജ്വസ്വലരാകുമെന്നും ഭാരം കുറയുമെന്നും പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ആയ റയാന്‍ ഫെര്‍ണാണ്ടോ. വേഗത്തില്‍ വെള്ളം കുടിക്കരുത് വളരെ വേഗത്തില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് […]