Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീട്​ യാഥാർഥ്യമാകുന്നു.1000 സ്​ക്വയർഫീറ്റ്​ വിസ്​തൃതിയുള്ള വീടിന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്​ക‍ൗട്ട്​സ്​ ആൻഡ്‌ ​ ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ്​​ വീടിൻ്റെ നിർമാണം. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത്‌ തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ […]

മിഥുൻ്റെ അമ്മ നാളെ രാവിലെ എത്തും, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്

തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ അമ്മ സുജ നാളെ രാവിലെ 8.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് ബന്ധുക്കള്‍. 10 മണി മുതല്‍ 12 മണി വരെ മ്യതദേഹം തേവലക്കര സ്‌കൂളില്‍ പൊതു ദര്‍ശനമുണ്ടാകും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ […]

മരണ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും

മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു. ഇന്ന് […]

മിഥുൻ്റെ കുടുംബത്തിന്  ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായമായി നൽകും: മന്ത്രി കെ.കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്കൂളിൻ്റെ […]

Back To Top