കൈക്കൂലി കേസ്: ജയിൽ ഡി ഐ ജി എം.കെ.വിനോദ് കുമാറിന് സസ്പെൻഷൻകൈക്കൂലി കേസിൽ ജയിൽ ഡി ഐ ജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. വിനോദ്കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കൈക്കൂലി കൈപ്പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി. പ്രതികൾക്ക് അനർഹമായ രീതിയിൽ പരോൾ അനുവദിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലും വിനോദ്കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ […]
