അങ്കമാലി: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ റോസി(66)യാണ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് റോസി പേരമകളായ ഡൽന മരിയ സാറയെ കൊലപ്പെടുത്തിയെന്നാണ് സൂചന. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് റോസി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലുമണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കും. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി റോസി കിടന്ന മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന […]

