കൊല്ലപ്പെട്ട ജാസ്മിൻ്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലക്ക് കാരണം ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ്. കൊല്ലപ്പെട്ട ജാസ്മിൻ്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലോഷ്യസിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിച്ചത് അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ജാസ്മിൻ്റെ അമ്മ ജെസി മോളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മാതൃസഹോദരനെയും കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ […]