‘ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ ഹിന്ദുസ്ഥാനി സംഗീത പരിപാടി ജനുവരി 3 വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കും. ഘരാനകളുടെ പാരമ്പര്യവും തനിമയും കോർത്തിണക്കിയ അവതരണങ്ങളിലൂടെ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ശ്രദ്ധേയരായ വനിതാ പ്രതിഭകൾ സായാഹ്നത്തെ രാഗദീപ്തമാക്കും. സിത്താറിൽ കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രനും ഗസൽ അവതരണവുമായി ദിപൻവിത ചക്രവർത്തിയും വേദിയിലെത്തും. രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ […]
നാവിക സേനാ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് തലസ്ഥാന നഗരിയിൽ നവംബർ 26 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ :
നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി, നവംബർ 26-ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5:30 – ന് ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. ടൂറിസം സെക്രട്ടറി ശ്രീ.ബിജു.കെ, ഐ.എ.എസ്, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സർക്കാരിൽ നിന്നും സായുധ സേനയിൽ നിന്നുമുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. ഈ സംഗീത വിരുന്നിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ദക്ഷിണ നാവിക ആസ്ഥാനത്തെ നാവിക സംഗീതജ്ഞർ ബാൻഡ് പ്രകടനം അവതരിപ്പിക്കും. പാശ്ചാത്യ, […]
