പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് പുതിയ സ്വർണ്ണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും അടിമുടി ദുരൂഹത. വിജയ് മല്യ രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി പുതിയത് സമർപ്പിച്ചത്. എന്നാൽ മഹസറിൽ വെറും കതക് പാളികൾ എന്നാണ് മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ശ്രീകോവിൽ വാതിലിലെ സ്വർണ്ണവും കവർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശമുണ്ട്. 2019 മാർച്ച് 11 നാണ് ശബരിമല ശ്രീകോവിലിന്‍റെ പഴയ വാതിൽ മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. […]

