സി പി ഐ ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗറില്‍ വച്ച് നടക്കുന്ന ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ ചര്‍ച്ച ചെയ്യപ്പെടും. കൂടാതെ ഇക്കാലയളവില്‍ നടന്നുവരുന്ന സംസ്ഥാന […]