ഇടുക്കി നെടുങ്കണ്ടത്ത് വൻമരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. നെടുങ്കണ്ടം ആശാരികണ്ടം റോഡിലാണ് പുലർച്ചെ മരം വീണത്. നെടുങ്കണ്ടം ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുന്ന നടപടികൾ ആരംഭിച്ചു കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിനും ശാന്തൻപാറക്കും ഇടയിൽ നിരവധി ഇടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞു വീണും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. മേഖലയിൽ മഴ തുടരുകയാണ്.