തൃശ്ശൂർ ഗവ. വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം. കെ. വർഗീസ് എന്നിവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിൽ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം വാർഡനെ അറിയിക്കുകയായിരുന്നു. സാമൂഹിക […]
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് […]
ജര്‍മ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ:നോര്‍ക്ക ട്രിപ്പിള്‍വിന്‍ അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍വിന്‍ കേരളയുടെ ഏഴാം എഡിഷനിലേക്കൂള്ള അഭിമുഖങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. ചൊവ്വാഴ്ച (മെയ് 20ന്) കൊച്ചിയില്‍ ആരംഭിച്ച അഭിമുഖം മെയ് 23 നും മെയ് 26 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അഭിമുഖങ്ങള്‍ മെയ് 29 നും പൂര്‍ത്തിയാകും. ജർമനിയിലെ ഹോസ്പിറ്റലുകളിലേയ്ക്ക് 250 നഴ്സുമാരെയാണ് ഏഴാം എഡിഷനില്‍ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നല്‍കിയ 4200 അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുടെ കീഴിലുള്ള പ്ലേയ്സ്‌മെന്റ് […]