നഗരത്തിലെ പ്രധാന സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വയോജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മാനവീയം വീഥിയെ കേരളത്തിലെ ആദ്യത്തെ വയോജന സൗഹൃദ സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു. വയോജനക്ഷേമ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് അർഹനായ ശ്രീ. അമരവിള രാമകൃഷ്ണനെ ചടങ്ങിൽ നഗരസഭക്ക് വേണ്ടി ആദരിച്ചു. കിഴക്കേക്കോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ വയോജന സഹായകേന്ദ്രം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പരിഹാരം […]
ഓണത്തോനുബന്ധിച്ചു ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്.
ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പനവഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ […]