സിക്കിമിൽ സഹ സൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ ആർമി ഓഫീസർ മുങ്ങിമരിച്ചു. പർവതപ്രദേശത്തെ വെള്ളച്ചാട്ടത്തിൽ വീണ അഗ്‌നിവീറിനെ രക്ഷപ്പെടുത്തുന്നതിനിടെയാണ് യുവ കരസേനാ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചത്. 23 കാരനായ കരസേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് വീരമൃത്യുവരിച്ചത്. പാലം കടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീണ സൈനികനെ രക്ഷിക്കാൻ ശശാങ്ക് തിവാരിയും വെള്ളച്ചാട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് സൈനികർ പറയുന്നു. നിസ്വാർത്ഥ സേവനം, മാതൃകാപരമായ നേതൃത്വം എന്നീ സേനയുടെ അടിസ്ഥാന മൂല്യങ്ങളുടെ യഥാർത്ഥ പ്രതിഫലനമായാണ് ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയുടെ പ്രവർത്തനങ്ങളെ […]