വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട് റീച് റോഡ്, ഔട്ട് റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട. ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് […]
