സംസ്ഥാന ജീവനക്കാരും അധ്യാപകരും മാർച്ച് നടത്തി പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, PRDA നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക,വിദ്യാഭ്യാസ – സർവീസ് മേഖലകൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ‌് ഓർഗനൈസേഷൻ
കെ.എസ്.ആർ.ടി.സി. പെൻഷൻകാർ നടത്തിയ വിവിധങ്ങളായ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഫലമായി കഴിഞ്ഞ സർക്കാർ അധികാരത്തിലെത്തിയശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എത്തി ച്ചേർന്ന കരാർ പ്രകാരം സഹകരണസംഘങ്ങൾ മുഖേന പെൻഷൻ ലഭിച്ചു വരുന്നു. മറ്റു പെൻഷൻകാരേക്കാൾ കുറഞ്ഞ പെൻഷനും ക്ഷാമബത്തയുമാണ് ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ലഭിക്കുന്നത്. പെൻഷനിൽ യാതൊരു വർദ്ധനവുമില്ലാതെ, ക്ഷാമാശ്വാസമില്ലാതെ ഈ വിലവർദ്ധനവിന്റേയും മാഹാമാരിയു ടേയും കാലത്ത് കഴിഞ്ഞ 14 വർഷമായി പെൻഷൻകാർ കഷ്ട്‌ടപ്പെടുന്നു. ഉത്സവബത്ത പോലും കഴിഞ്ഞ 6 വർഷ മായി ലഭിക്കുന്നില്ല. വെറും 1350 രൂപ […]