ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്കു രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണു രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്തു പോലീസ് ആസ്ഥാനത്തെ സ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോട്ടയത്ത് തെള്ളകത്തു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ആക്രമണത്തിനിരയായി മരണപ്പെട്ട […]
അണയാത്ത വിപ്ലവ നക്ഷത്രമായ വി എസിന് വഴിനീളെ സ്നേഹാദരങ്ങൾ അർപ്പിച്ച് ജനസാഗരം; പ്രിയ നേതാവിന് വിട
തിരുവനന്തപുരത്ത് നിന്ന് ആദരമേറ്റുവാങ്ങി വിഎസ് ആലപ്പുഴയിലേക്ക്. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കൃത്യം രണ്ട് മണിക്ക് വിലാപയാത്രക്കായി സജ്ജീകരിച്ച ബസിലേക്ക് വിഎസിൻ്റെ ഭൗതിക ദേഹം മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. യാത്ര പുറപ്പെട്ട് രണ്ടര മണിക്കൂർ പിന്നിടുമ്പോഴും വിലാപയാത്ര പട്ടം സെൻ്റ് മേരീസ് സ്കൂളിന് മുന്നിലാണ് എത്തിനിൽക്കുന്നത്. വഴിനീളെ ജനങ്ങൾ പ്രിയ നേതാവിന് അന്ത്യാഭിവാദനം അർപ്പിക്കുകയാണ്. സമര തീക്ഷ്ണമായ ജീവിതംകൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ […]

