പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയ സംഭവത്തിൽ രാഹുലും കോൺഗ്രസും ജനങ്ങളെ വഞ്ചിച്ചെന്ന് ബിജെപി. സിപിഐഎമ്മിൻ്റെ എംഎൽഎമാർ ഉണ്ടായിട്ടും സഭയിൽ പ്രതിഷേധിച്ചില്ല.രാഹുൽ സഭക്ക് അകത്ത് കയറുമ്പോഴും പുറത്തിറങ്ങിയപ്പോഴും എന്തു കൊണ്ട് പ്രതിഷേധിച്ചില്ലയെന്നും ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ചോദിച്ചു. എംഎൽഎ എന്ന നിലയ്ക്ക് രാഹുലിനെ പാലക്കാട് പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലായെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. എംഎൽഎ ഓഫീസിൽ വന്ന് ഇരുന്നാലും പ്രതിഷേധം ഉണ്ടാകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.