ആലപ്പുഴ: 63 വർഷത്തെ പാർട്ടി അംഗത്വം പുതുക്കാതെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്ന് പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കൽ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ച പ്രതിഷേധ കുറിപ്പിൽ പറയുന്നു. മത്സരത്തിന് ജി സുധാകരൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താൻ അർഹിക്കുന്നില്ല എന്ന തരത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ […]
പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കും: പത്മജ വേണുഗോപാൽ
തൃശൂർ: പാർട്ടി ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. ബിജെപി ദേശീയ നേതൃത്വം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. തൃശൂരിൽ മത്സരിക്കണമെന്ന തീരുമാനം പാർട്ടിൽ എടുത്താൽ അത് അനുസരിക്കുമെന്നും പത്മജ പറഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മ വേണുഗോപാൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. തൃശൂരിൽ മത്സരിക്കേണ്ടി വന്നാൽ സന്തോഷത്തോടെ അത് ഏറ്റെടുക്കും. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ ഞാൻ തൃശൂരേ തിരഞ്ഞെടുക്കൂ. എന്റെ ആദ്യത്തെയും അവസാനത്തെയും ചോയ്സ് തൃശൂർ ആയിരിക്കും. തൃശൂരുകാരിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. തൃശൂരിൽ എത്തുന്നത് […]
കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ AAP സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് അറിയിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയെന്ന് ആംആദ്മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു. പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ […]
നിലനിർത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ, തിരിച്ചടിച്ച് രാഹുൽ
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് […]
തെരുവ് നായ ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കണം : കേരള ഡെമോക്രാറ്റിക് പാർട്ടി
തിരുവനന്തപുരം : തെരുവുനായ ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കണമെന്നും നിയമപ്രശ്നങ്ങൾ പറഞ്ഞു തടസ്സങ്ങൾ സൃഷ്ടിക്കാതെ യുദ്ധകാലാടിസ്ഥാനത്തിലുള്ള തീവ്രയത്ന പരിപാടികൾ സർക്കാർ നടപ്പിലാക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കടകംപള്ളി സുകുജില്ലാ നേതൃയോഗംഉദ്ഘാടനം ചെയ്തുകൊണ്ട്ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ശരൺ ജെ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് ഫിലിപ്പ് , ലത മേനോൻ, സംസ്ഥാന സെക്രട്ടറിപ്രകാശ് കുമാർ,ഷിബുലാൽ,പനവൂർ ഹസൻ,വനിതാ ഫോറംസംസ്ഥാന പ്രസിഡൻറ്അഡ്വക്കേറ്റ് സുജ ലക്ഷ്മി, ക്ലിൻറ് […]
