പത്തനംതിട്ട കോന്നിയിൽ പാറമടയിലെ അപകടത്തിൽ ഒരു മരണം. പാറക്കടിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തിൽപ്പെട്ട ഒരാളുടെ കാലുകൾ പാറക്കെട്ടിനിടയിൽ കണ്ടിരുന്നു. തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോന്നി […]
വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; ബ്രിട്ടനിൽ നേഴ്സ് ആയിരുന്ന പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്തുവരികയാണ് രഞ്ജിത. കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത് കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് […]