ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന പ്രചരണം തീര്‍ത്തും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി)യുടെ സ്ഥിരീകരണം. ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയ്ക്കെതിരേ പാകിസ്താന് അനുകൂല അക്കൗണ്ടുകള്‍ നടത്തിയ ഒട്ടേറെ വ്യാജപ്രചരണങ്ങളാണ് പിഐബി തെളിവുകള്‍ സഹിതം പൊളിച്ചടുക്കിയത്. ഇന്ത്യന്‍ സൈനികര്‍ കരഞ്ഞുകൊണ്ട് സൈനികപോസ്റ്റുകള്‍ ഉപേക്ഷിച്ചുപോകുന്നുവെന്ന് പറഞ്ഞ് ചില വീഡിയോ പാക് അനുകൂല അക്കൗണ്ടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, എന്ന് ഇത് ഏപ്രില്‍ 27-ന് […]