ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന ബിഐഎസ് അംഗീകാരം ജില്ലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ലഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ നിർവഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബിഐഎസ്) രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്ന അംഗീകാരമാണ് അർത്തുങ്കൽ പൊലീസ് സ്റ്റേഷനു ലഭിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ബി ഐ എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സതേൺ […]