മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോണ്‍ക്ലേവും. 1928 നവംബര്‍ 7 ന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ ‘വിഗതകുമാര’നില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത്. ആ […]
സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണം – മന്ത്രി വീണാ ജോർജ്
സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണം – മന്ത്രി വീണാ ജോർജ് സത്യം സംസാരിക്കുന്നത് മാധ്യമങ്ങളുടെ നയമായിരിക്കണമെന്നും നൽകിയ വാർത്ത തെറ്റായാൽ അത് തിരുത്തുവാനും തെറ്റാണെന്ന് പറയുവാനുമുള്ള ആർജ്ജവം പല മാധ്യമങ്ങൾക്കും ഇല്ലായെന്നും മാധ്യമ സാക്ഷരത അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങൾ – സ്വദേശാഭിമാനി മുതൽ സോഷ്യൽ മീഡിയ വരെ’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. .കെപിഒഎ […]