ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്‍ലോ അക്കുത്തിസിനെ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ ഈ പദവിയിലെത്തുന്ന ആദ്യ മില്ലെനിയല്‍ തലമുറയാണ്. ജെന്‍ വൈ എന്നറിയപ്പെടുന്ന തലമുറയിലെ ആദ്യ വിശുദ്ധനാണ് കാര്‍ലോ അക്കുത്തിസ്. ഇറ്റലിക്കാരനായ ജോര്‍ജിയോ ഫ്രാസെറ്റിയെയും വിശുദ്ധനായി പ്രഖ്യാപിച്ചു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിശ്വാസപ്രചാരണത്തിനുള്ള ശക്തമായ മാര്‍ഗങ്ങളാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് കാര്‍ലോ അക്കുത്തിസ്. 2006ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണ് കാര്‍ലോ മരിച്ചത്. ലണ്ടനില്‍ ജനിച്ച് […]