തിരുവനന്തപുരംകേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനായി അഡ്വ. ഗഫൂർ പി ലില്ലീസിനെ നിയമിച്ച് സർക്കാർ ഉത്തരവായി. മലപ്പുറം തിരൂർ സ്വദേശിയാണ്. 19 വർഷക്കാലം അബുദബിയിൽ ജോലി ചെയ്‌തിട്ടുണ്ട്. അബുദബി ശക്തി തിയറ്റേഴ്‌സ്, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്, പ്രവാസികളുടെ ആഗോള സംഗമവേദിയായ ലോക കേരളസഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൻആർഐ. കമീഷൻ അംഗമായിരുന്നു.മലപ്പുറത്തെ ജനകീയനായ പൊതുപ്രവർത്തകനാണ്. സ്‌പോർട്‌സ് അക്കാദമി തിരൂരിന്റെ (എസ്‌എടി) ലീഗൽ […]