കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി വാടകയ്‌ക്കെടുത്ത വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസാദം തയ്യാറാക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
യുദ്ധത്തിനൊരുങ്ങി രാജ്യം: നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ, കൊച്ചിയിലും തിരുവനന്തപുരത്തും മോക്ക് ഡ്രില്ലൊരുക്കും
ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ശക്തമായി നിൽക്കെ, കേന്ദ്രം സംസ്ഥാനങ്ങൾക്ക് പത്ത് നിർദ്ദേശങ്ങൾ. നൽകി. കാർഗിൽ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്ലാണ് ഇതിൽ പ്രധാനം. കേരളം അടക്കമുള്ള കടലോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് ഉയർന്ന ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. ഇന്നും നാളെയുമായാണ് ദേശവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് […]