പി. നന്ദകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പി നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ട് ഭൂമി ഏറ്റെടുക്കാന്‍ ഉപയോഗിക്കുന്നതിന് തടസ്സമായതിനെ തുടര്‍ന്ന് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക അനുമതി നേടിയാണ് സ്ഥലം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. […]
