മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും […]
എല്ലാവര്‍ക്കും ഭൂമിയും, വീടും സര്‍ക്കാര്‍ ലക്ഷ്യം;ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യും:മുഖ്യമന്ത്രി പിണറായി വിജയന്‍
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷം പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടയവിതരണത്തിന്റെസംസ്ഥാന ഉദ്‌ഘാടനം പാലക്കാട് കോട്ടമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന 2016മുതൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് ഓരോന്നായി പാലിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അഞ്ചുവർഷത്തിനകം 1,77,011 പട്ടയം വിതരണം ചെയ്‌തു. ഈ സർക്കാർ കഴിഞ്ഞ മൂന്നുവർഷം 1,80,887 പട്ടയങ്ങളും ഈ വർഷം ഇതുവരെ 43,058 പട്ടയങ്ങളും വിതരണംചെയ്‌തു. നാലുലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഭൂമിയുടെ അവകാശികളാണ്. ഒരുവർഷത്തിനകം […]
