സ്കൂൾ സമയമാറ്റത്തെ സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചർച്ച നടത്തും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ഒരു മാനേജ്‌മെന്റില്‍ നിന്ന് ഒരു പ്രതിനിധി എന്ന തരത്തിലാണ് പങ്കെടുക്കുക. നിലവിലെ സമയക്രമം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി വിശദീകരിക്കും. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന […]
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനും കേരള സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ തീരുമാനിച്ച് കോട്ടയത്തെ എല്‍ഡിഎഫ് നേതൃത്വം. പൊതുജന ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വിഷയത്തില്‍ ഇടപെട്ട ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കൂടിയാണ് എല്‍ഡിഎഫിന്‍റെ പുതിയ നീക്കം. എട്ടാം തിയ്യതി കോട്ടയം മെഡിക്കല്‍ കോളേജിന് […]

