തിരുവനന്തപുരം: ഗവേഷ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ച കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വകുപ്പു മേധാവി ഡോ. സി എന്‍ വിജയകുമാരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. വംശീയതയും ജീര്‍ണിച്ചു നാറുന്ന ജാതീയതയും മനസില്‍ താലോലിക്കുന്ന ജാതി കോമരങ്ങളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണ്. ഈ അധ്യാപികയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് പലരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. നിരവധി […]

