മണ്ഡലകല മഹോത്സവത്തിന് ശബരിമല നട തുറന്നത് മുതൽ സംസ്ഥാന പോലീസ് സേനയോടൊപ്പം ആൾക്കൂട്ട നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാറാണ്. ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്കിന് നടതുറന്ന ഡിസംബർ 30, […]
ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ ആര്‍.എ.എഫും
മുൻ വർഷങ്ങളിലേതുപോലെ ശബരിമലയില്‍ സുരക്ഷ ഒരുക്കി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) സംഘവും. കൊല്ലം സ്വദേശിയായ ഡെപ്യൂട്ടി കമാന്‍ഡര്‍ ബിജുറാമിന്റെ നേതൃത്വത്തില്‍ 140 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശനിയാഴ്ച ചുമതലയേറ്റത്. കേന്ദ്ര സേനയായ സി.ആര്‍.പി.എഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമാണ് നിലവില്‍ ഇവരുടെ സേവനം. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം. ഒരു ഷിഫ്റ്റില്‍ 32 പേരാണ് ഉണ്ടാവുക. അതിന് പുറമേ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും […]
