ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്‌ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. നേരത്തെ അഡ്വ. ജോർജ് പൂന്തോട്ടം വഴിയായിരുന്നു ജാമ്യാപേക്ഷയ്‌ക്കുള്ള നീക്കം നടത്തിയിരുന്നത് എന്നാൽ ക്രിമിനൽ കേസുകളിൽ കൂടുതൽ പരിചയസമ്പത്തുള്ള അഡ്വ. എസ് രാജീവിലേക്ക് വക്കാലത്ത് മാറ്റുകയായിരുന്നു. അതേസമയം, ഗർഭിണിയായിരിക്കെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ പല […]
വനിതകളുടെ പരാതി: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചു
പത്തനംതിട്ട:ലൈംഗിക ചുവയോടെ ഇടപെട്ടുവെന്ന നിരവധി യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ […]
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
കേരളത്തിലെ ഒരു യുവ എംഎൽഎ തന്നോട് മോശമായി പെരുമാറി എന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നും ഒരു യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. അവർ നൽകിയ സൂചനകൾ പ്രകാരം ആരോപണ വിധേയനായ വ്യക്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെച്ചതായ വാർത്തയും പുറത്തുവന്നിരിക്കുന്നു. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിരൂക്ഷമായ ലൈംഗിക ആരോപണങ്ങളാണ് […]

