തിരുവനന്തപുരം:നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാൾ മരണപ്പെട്ടത് ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണം. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കണം. […]
ബിജെപിയിൽ അടിയോടടി; രാജീവ് ചന്ദ്രശേഖറിനെതിരെ മുരളീധരൻ പക്ഷം ദേശീയ നേതൃത്വത്തിന് പരാതി നൽകും
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതില്‍ അതൃപ്തി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയില്‍ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ […]

