. തിരുവനന്തപുരം : ഡോ. ബോബൻ രമേശന്റെ ചിത്രപ്രദർശനം ശാസ്തമംഗലം മോവ് ആർട്ട് ഗ്യാലറിയിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഡോക്ടറുടെ ചിത്രങ്ങൾ ഘടനാപരമായും ആശയപരമായും ഔന്നത്യം പുലർത്തുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ആർട്ട് ഗ്യാലറികളിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി പറഞ്ഞു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ, കാർട്ടൂണിസ്റ്റ് സതീഷ് എന്നിവർ സംസാരിച്ചു. ഡോ.ബോബന്റെ പലവിധ മീഡിയകളിലുള്ള നൂറിൽപ്പരം ചിത്രങ്ങളുടെ പ്രദർശനം ജൂലൈ 6 വരെ ഉണ്ടാകും.ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട്ആറു മണി വരെയാണ്ഗ്യാലറിയുടെ പ്രവർത്തി […]