കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കോതമംഗലം സ്വദേശിനി സോനാ എൽദോസിനെയാണ് (21) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പറവൂർ സ്വദേശി റമീസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിൽ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. റമീസിൻ്റെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന. റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിൻ്റെ […]