പുലിപ്പല്ല് കേസിൽ ജാമ്യം നേടിയ റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി കാലങ്ങളായി നിലനിൽക്കുന്നതാണെന്നും പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി വേടൻ പ്രതികരിച്ചു. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പറഞ്ഞു. ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്‍ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. […]