ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സംഭാവന നല്‍കിയ സ്വര്‍ണത്തെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂടുതല്‍ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് ഉടനെയുണ്ടാകും. ഇന്നലെയാണ് സുരേഷ്‌ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവ്, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചോദിച്ചത്. എന്നാല്‍ സ്വര്‍ണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ഇല്ല എന്നുള്ള മൊഴിയാണ് സുരേഷ് ഗോപി നല്‍കിയത് എന്നാണ് അറിയുന്നത്. കൂടുതല്‍ താരങ്ങളോട് പുനഃപ്രതിഷ്ഠയുമായി […]
ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കും
ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിൻ്റെ മൊഴിയെടുക്കുംപത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളികളും വാതിലുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം പ്രമുഖ വ്യക്തികളിലേക്ക് നീങ്ങുന്നു. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, നടൻ ജയറാമുൾപ്പെടെയുള്ള പ്രമുഖരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രേഖപ്പെടുത്തും. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയ കട്ടിളപ്പാളികളും ശ്രീകോവിൽ വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല പ്രമുഖരുടെയും വീടുകളിലെത്തിച്ച് പൂജ നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നടൻ […]
ആറ് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
അങ്കമാലി: അങ്കമാലിയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുത്തശ്ശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ റോസി(66)യാണ് അറസ്റ്റിലായത്. മാനസിക വിഭ്രാന്തിയെ തുടർന്നാണ് റോസി പേരമകളായ ഡൽന മരിയ സാറയെ കൊലപ്പെടുത്തിയെന്നാണ് സൂചന. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് റോസി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലുമണിയോടെ എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കും. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി റോസി കിടന്ന മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. മാനസികാസ്വാസ്ഥ്യം നേരിടുന്ന […]
