മിൽമയുടെ ദക്ഷിണമേഖല യൂണിയനായ തിരുവനന്തപുരം മിൽമയിലും ഉത്തരമേഖല യൂണിയനായ മലബാർ മിൽമയിലും മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഒഴിവുള്ള സ്ഥിരം തസ്തികളിൽ നിയമനത്തിനുള്ള നടപടികൾ ആരംഭിക്കുകയാണ്. ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടുത്തെ സ്ഥിര നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. സഹകരണ ചട്ടങ്ങളിൽ ആയതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കുവാൻ പോകുന്ന നിയമനങ്ങളിൽ […]

