2025 ഡിസംബർ 13-ന് തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 3000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പുഷ്പചക്രം സമർപ്പിക്കൽ, സൈനിക സമ്മേളനം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 1776 ഡിസംബർ 13-ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു. ഡേവിസ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയൻ രൂപീകരിച്ചു. 249 വർഷത്തെ ചരിത്രത്തിൽ ബറ്റാലിയൻ ഒമ്പത് പരിവർത്തനങ്ങൾക്ക് വിധേയമായി, 1953-ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ […]
