കോഴിക്കോട് : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് […]
വിമനാപകടത്തിൽ മരണമടഞ്ഞ രഞ്ജിതയുടെ ബന്ധുക്കൾ അഹമ്മദാബാദിൽ എത്തി
വിമനാപകടത്തിൽ മരണമടഞ്ഞ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ ബന്ധുക്കള്‍ അഹമ്മദാബാദില്‍ എത്തി. ഇവര്‍ ആശുപത്രിയിലേക്ക് പോയശേഷം അവിടെ ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ നല്‍കേണ്ടതുണ്ട്. സഹോദരന്‍ രതീഷും മറ്റൊരു ബന്ധു ഉണ്ണികൃഷ്ണനുമാണ് എത്തിയത്. കൊച്ചിയില്‍ നിന്നും മുംബൈ വഴിയാണ് വിമാനം മാര്‍ഗ്ഗം അഹമ്മദാബാദിലെത്തിയത്. ബന്ധുക്കള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അഹമ്മദാബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. രഞ്ജിതയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ ജോലിയില്‍ നിന്ന് ഉടന്‍ […]