തിരുവനന്തപുരം: ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ സ്വാധീനമുറപ്പിച്ചിരിക്കുകയാണെന്നും ക്രിമിനലുകളെ പുറത്താക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു പാലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലീസ് സേനയിലെ ക്രിമിനലുകളെ പുറത്താക്കുക എന്ന ആവശ്യമുയര്‍ത്തി 16 ചൊവ്വാഴ്ച രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.2022 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന പോലീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ‘ക്രിമിനലുകളെ നേരിടാനാണ് പോലീസ്, സേനയില്‍ ക്രിമിനലുകള്‍ വേണ്ട, അത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല’ എന്നായിരുന്നു. […]