മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര […]
ഇടുക്കി വാഗമൺ ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി :
ഇടുക്കി വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു..തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
