തിരുവനന്തപുരം മലയിൻകീഴിൻ്റെ വീഥികളിലൂടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് അൻപത് വർഷത്തിലേറെയായി സർവീസ് നടത്തുന്നതാണ് കാട്ടാക്കട – മൂഴിയാർ ബസ് സർവീസ് . അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച ഈ ബസ് സർവീസ് അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു. മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്യത്തിൽ ഈ വരുന്ന ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 5 ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുകയാണ്, അതോടൊപ്പം അതേ ബസിൽ […]