കേരള എന്‍ജിനിയറിംങ്, ആര്‍ക്കിടെക്ചര്‍ ആൻ്റ് മെഡിക്കല്‍ എൻട്രന്‍സ് (കീം) പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു . സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു, ഡിഎൻഎ ഫലം വന്ന ശേഷം ബന്ധുക്കൾക്ക് കൈമാറും
കോഴിക്കോട് : തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. 2024 മാർച്ചിൽ തന്നെയാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് […]
പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ്‌ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. 4,44,707 പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 […]