‘ സര്‍ക്കാറിന് നന്ദി പറഞ്ഞ് ടിറ്റോയുടെ കുടുംബം ‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി ചലനശേഷിയില്ലാതെ ചികിത്സയില്‍ കഴിയുന്ന ടിറ്റോ തോമസ് എന്ന 26കാരന്റെ അരികിലിരുന്ന് മാതാപിതാക്കളായ ടി സി തോമസും ഏലിയാമ്മയും ഇത് പറയുന്നത് തളരാത്ത മനസ്സോടെയാണ്. ‘മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് 17 ലക്ഷം രൂപ തന്ന് സഹായിച്ചത് കേരള സര്‍ക്കാറാണ്. അത് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല, അതും ഇത്ര വേഗത്തില്‍. […]
മരണ വിവരം അറിഞ്ഞതിനെ തുടർന്ന് തുർക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും
മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു. കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു. ഇന്ന് […]
ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്. വിമാനത്തിൻ്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുത്തു.ബ്രിട്ടനിൽ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ്-35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി […]
ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി
ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് (ജൂൺ 24, 2025)പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ . യാത്ര സംഘത്തിലെ 12 പേർ വിദ്യാർത്ഥികളാണ്.മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത് ,മലപ്പുറം പെരിന്തൽമണ്ണ സ്വദേശിമുഫ് ലിഹ പടുവൻപാടൻ ,കാസർഗോഡ് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ , കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി , മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ,മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന […]