തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഹരിത കേരള മിഷന്റെ സ്റ്റാളിലാണ് കുഞ്ചിപ്പെട്ടി അരി വിപണനം നടന്നത്. തദ്ദേശീയ ജനവിഭാഗങ്ങളുമായി ചേർന്ന് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പരിസ്ഥിതി പുനസ്ഥാപന പദ്ധതികളുടെ നേട്ടങ്ങൾ ആണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നത്. ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിലെ വനമേഖലയിലെ കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം 40 വർഷത്തിന് ശേഷം നെൽകൃഷിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഇവിടെ വിളഞ്ഞ വിഷരഹിതമായ അരി ‘കുഞ്ചിപ്പെട്ടി […]
അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെ അവശ്യസാധനങ്ങൾ വിലക്കുറവില്‍ സപ്ലൈകോയില്‍ ലഭ്യമാണ് ; കെ-റൈസ് ഇനി എട്ട് കിലോ കിട്ടും
അരിയും വെളിച്ചെണ്ണയുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളെല്ലാം സപ്ലൈകോയില്‍ നിന്ന് വന്‍ വിലക്കുറവില്‍ വാങ്ങാം. ഇതോടൊപ്പം മാസത്തില്‍ അഞ്ച് കിലോ വീതം നല്‍കിയിരുന്ന കെ-റൈസ് ഇനി മുതല്‍ എട്ട് കിലോ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ മാസത്തില്‍ രണ്ട് തവണയായി നാല് കിലോ വീതം അരി വാങ്ങാം. നിലവില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോയാണ് കെ റൈസ് നല്‍കിയിരുന്നത്. ഇതാണ് എട്ട് കിലോയായി വര്‍ധിപ്പിച്ചത്. അഞ്ച് കിലോ പച്ചരി നല്‍കിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയില്‍ ഏതെങ്കിലും ഒരു […]