ഇറാനിലെ മിനാബിൽ നടന്ന രണ്ട് മിസൈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി. പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തിൽ 85 പേർ മരിച്ചു. സമീപ നഗരമായ ജാസ്കിൽ 16 പേരും കൊല്ലപ്പെട്ടു. രണ്ടിടത്തുമായി ഗുരുതരമായി പരുക്കേറ്റത് 90 ഓളം പേർക്കാണ്. തെക്കൻ ഇറാനിലെ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ ഗേൾസ് പ്രൈമറി സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മിനാബ് നഗരത്തിലെ റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമാക്കി നടത്തിയ നീക്കത്തിനിടെ, […]
